Pages

Thursday 13 June 2013

നൂറ്റിരണ്ടാമത്തെ ഇര

               

 

                    മുറിയാകെ നിറഞ്ഞ   മാദകഗന്ധം മാഞ്ഞു പോയിട്ടില്ലായിരുന്നു ;നിരുപമ, ജലകണങ്ങൾ ഇറ്റുവീഴുന്ന  മുടിയിഴകളുമായി  ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴും.അല്പം  മുൻപ് അരങ്ങേറിയ മാംസയുദ്ധത്തിന്റെ  ബാക്കിപത്രമായി അലങ്കോലപ്പെട്ടു കിടക്കുന്ന ബെഡ്ഡോരത്തെ ചാരുകസാരയിൽ മറ്റൊരലങ്കോലമായി കണ്ണുകളടച്ചു ചാരിക്കിടക്കുന്ന നന്ദഗോപൻ അവളുടെ സാന്നിധ്യം പിയേഴ്സ് മണമായി തിരിച്ചറിഞ്ഞു .കുറ്റബോധത്തെ വളയങ്ങളായി പുകച്ചു പുറത്തു ചാടിക്കുവാനുള്ള പാഴ്ശ്രമത്തിൽ മുഴുകിയിരിക്കുന്ന നന്ദഗോപനെ  നിരുപമയുടെ ചുണ്ടുകൾ ഒരുവശത്തേക്ക്‌ കോട്ടിക്കളഞ്ഞു.

             "കുറ്റബോധം തോന്നുന്നുണ്ടോ നന്ദന് ?"സഹതാപത്തെക്കാളേറെ പരിഹാസമായിരുന്നു ആ ചോദ്യത്തിൽ. ചോദ്യത്തിന് മുൻപെ നന്ദന്റെ തോളിൽ അർപ്പിക്കപ്പെട്ട നിരുപമയുടെ  കരവല്ലികളിലൊരെണ്ണം പക്ഷേ കടുത്ത സഹതാപത്തിലെന്നവണ്ണം താരള്യം നടിച്ച് അവനെ വഞ്ചിച്ചു.

               തൊട്ടുമുൻപ് താൻ കടിച്ചു ചവച്ചു നീരൂറ്റി കുടിച്ച മാംസളത ഇപ്പോൾ അകാരണമായി ഒരു ജുഗുപ്സ ജനിപ്പിക്കുന്ന വസ്തുവായി  മാറിയിരിക്കുന്നു എന്ന് നന്ദൻ കത്തിത്തീർന്ന സിഗരറ്റുകുറ്റിയെ ചവിട്ടിഞെരിച്ച്‌ അതിശയിച്ചു. തീക്കട്ട പോലുള്ള ചുണ്ടിണകളിൽ നിന്നും ലാലാരസം ഉറുഞ്ചിയെടുത്തു  മധുകണം കണക്കെ വിഴുങ്ങിയത് ; അനിർവചനീയ ഗന്ധം നുകർന്നു  മുലക്കുന്നുകൾക്കിടയിൽ മുഖമിട്ടുരുട്ടിയും മുഖം പൂഴ്ത്തിയും കളിപ്പന്തു കണക്കെ അമ്മാനമാടിയതു ; പിന്നെയാ നാഭീതാഴ്വരയിലൂടെ താഴേക്കു ചെന്ന് ഏതു ഗണിതജ്ഞനെയും നക്ഷത്രമെണ്ണിക്കുന്ന ത്രികോണമിതിയെ രസനയാൽ അളന്നെടുത്തു പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്; പിന്നെ സ്ത്രൈണതയുടെ പുകയുന്ന അഗ്നിപർവതമുഖത്തേക്ക് പൌരഷത്തിന്റെ മേഘവിസ്ഫോടനങ്ങളായി ആർത്തലച്ചുവീണത്‌..... .......എല്ലാം ഒരു ഞൊടിയിൽ നന്ദൻറെ ഓരോ ഇന്ദ്രിയങ്ങളിലും പുന:സൃഷ്ടിക്കപ്പെട്ടു.കണ്ണുകൊണ്ടു കണ്ടതും നാവു കൊണ്ടു രുചിച്ചതും മൂക്കു കൊണ്ടറിഞ്ഞതും ഒക്കെ നന്ദനിൽ കുറ്റബോധമായി പുനർജനിച്ചു.

                "വേണ്ടായിരുന്നു  നിരുപമ  ഇത് ...എനിക്കെന്തോ വല്ലാതെ.."

          "ഛെ .ഇങ്ങനെ സില്ലിയാവല്ലേ നന്ദൻ...ഇതൊക്കെ ആണിനും പെണ്ണിനും പറഞ്ഞു വെച്ചിട്ടുള്ളതല്ലേ....?" പരിഹാസത്തിന്റെ പഞ്ചസാരക്കൂന നാവിൽ പൊത്തിവെച്ചു നിരുപമ നുണഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നന്ദൻ അറിഞ്ഞതേയില്ല.

          "എന്നാലും മാരിയേജിനു മുൻപ് ഇങ്ങനെ ഒന്നു ഞാൻ  സങ്കൽപ്പിച്ചിരുന്നില്ല...
പറയുമ്പോൾ ഞാനൊരു പഴഞ്ചനാണെന്ന് തോന്നിയേക്കാം. എന്നാലും പറയുകയാ..മാര്യേജിനുശേഷം എല്ലാ പരിശുദ്ധിയോടുംകൂടി നിരുപമയെ ...."നിരുപമയുടെ പൊട്ടിച്ചിരിയിൽ അവൻറെ വാക്കുകൾ മുങ്ങിപ്പോയി.
 
            "അതിന് ആരു മാര്യേജ് ചെയ്യുന്നു ! നന്ദനെന്താ തലയ്ക്കു വട്ടുണ്ടോ ?"അവൾ പൊടുന്നന്നെ അവനിൽനിന്നും പരമപുച്ഛത്തിന്റെ ഒറ്റത്തുരുത്തിലേക്ക് അടർന്നുമാറി.താനെന്ന വൻകര ആ അടർച്ചയുടെ ഒറ്റനിമിഷത്തിൽ കടലാഴത്തിലേക്ക് താണുപോയെന്നു നന്ദനു തോന്നി.

              നന്ദൻറെ പകപ്പ് നിരുപമയ്ക്കു ഇന്ധനമായി ഭവിച്ചു."ഞാൻ ഇനിയാ സത്യമങ്ങു തുറന്നു പറഞ്ഞേക്കാം...ഞാൻ നന്ദനെ പ്രണയിച്ചത് ഇതിനു വേണ്ടി മാത്രമായിരുന്നു.."കിടക്കയിൽ അലക്ഷ്യമായിട്ടിരുന്ന ബാഗിൽ നിന്നും പുറത്തേക്കെടുക്കപ്പെട്ട ഡയറിയുടെ നീലത്താളുകൾ ഒരു ഭ്രമാത്മകസ്വപ്നത്തിലെന്നവണ്ണം നന്ദനുമുന്നിലേക്ക്‌ വിടർത്തപ്പെട്ടു.ഉറയിൽ നിന്നുമൂരപ്പെട്ട ചെമന്ന മഷിപ്പേന ആ താളുകളിലൊന്നിൽ കുനുകുനാ എഴുതിനിറച്ചതിനടിയിലായി കുത്തിനിർത്തി നന്ദൻറെ കണ്ണുകളിലേക്കൊരു തീനോട്ടം കൊരുത്തു നൂറ്റിരണ്ടെന്നു അമർത്തി വരഞ്ഞു,അവൾ ;സമാന്തരമായി നന്ദനെന്ന പേരിനെ വടിവൊത്ത അക്ഷരങ്ങളിൽ കൊത്തിവരയുകയും ചെയ്തു.

          " എൻറെ നൂറ്റിരണ്ടാമത്തെ ഇരയാണ് നന്ദൻ...!"ഇരയോടുള്ള ഒരുതരം ക്രൌര്യം കലർന്ന വാത്സല്യം അവളുടെ ചുണ്ടിൽ പതഞ്ഞത് താൻ നേരത്തെ അതികാമം നുണഞ്ഞ അതേ  ചുണ്ടുകളിൽ തന്നെയാണല്ലോ എന്ന ചിന്ത ഒരു നെടുവീർപ്പൂവായി നന്ദനിൽ വിടർന്നുപൊള്ളി.ആ പൊള്ളലിൽ വീർത്ത കുമിളകൾ പൊട്ടിയൊലിച്ചു.നന്ദൻ ആ ഒലിപ്പിൽ ലയിച്ചു.

             "നന്ദൻ വിഷകന്യക എന്നു കേട്ടിട്ടില്ലേ ?"നിരുപമയുടെ ശബ്ദം ആഹ്ളാദത്തിന്റെ  വായ്‌ക്കുരവയായ്  നന്ദനെ ആ ലയത്തിൽനിന്നും വിടർത്തി."അതുപോലൊന്നാണ്  ഞാനും ..എയിഡ്സ്കന്യക...! എന്നെ പ്രാപിക്കുന്നവർക്കെല്ലാം ഞാൻ മരണം പകർന്നു നൽകുന്നു.വെറും മരണമല്ല;തീരാദുരിതവും പേറിയുള്ള മരണം..."ഇരുമ്പുകൂടം നിറുകിൽ പതിഞ്ഞകണക്ക് മരവിച്ചിരിക്കുന്ന നന്ദൻറെ ദൈന്യമുഖം നിരുപമയെ ആവേശഭരിതയാക്കി."നീ ഒരു പാവമാണ്‌ നന്ദാ...ഞാൻ കണ്ടിട്ടുള്ള ആണുങ്ങളിൽ വെച്ചേറ്റവും മുയൽക്കുഞ്ഞ്..! പക്ഷെ എത്ര പാവമായാലും ആണ് ആണ് തന്നെയാണ് ......! അതുകൊണ്ട്തന്നെ എനിക്കിതു പറയാതിരിക്കുവാൻ വയ്യ ... " കിതപ്പ കൊന്ന ഒരു നിമിഷത്തെ ബാക്കിയാക്കി  നിരുപമ പൂർവാധികം വീറു പൂണ്ടു. " ഇരുപതാമത്തെ വയസ്സിൽ എൻറെ ചെറിയച്ചൻ എനിക്കു ബലമായി പകർന്നു നല്കിയത് ഞാൻ മറ്റു പുരുഷന്മാർക്ക് പകർന്നു നല്കുന്നു.അടങ്ങാത്ത കാമവുമായി സ്വന്തം മകളെപ്പോലും പ്രാപിക്കാൻ മടിക്കാത്ത പുരുഷവർഗത്തെ ഒരു പാഠം പഠിപ്പിക്കാൻ..!ഇതിനു മുൻപത്തെ എന്റെ ഇര എന്നെ നിനക്കു പരിചയപ്പെടുത്തിയ സന്ദീപ്‌ രാമനാണ്...അവൻ ഇന്ന് തീരാദുരിതവും പേറി ആശുപത്രികളിലേക്ക് തീർഥാടനം നടത്തുന്നു...ഇനി നിന്റെ ഗതിയും അതു തന്നെ നന്ദൻ ..." ആർത്തലറിചിരിച്ച് നിരുപമ ഗുഡ്ബൈ ചൊല്ലി പിരിഞ്ഞിറങ്ങുമ്പോൾ നന്ദൻ തകർന്നടിഞ്ഞു  വീണുകഴിഞ്ഞിരുന്നു;ഇനിയൊരിക്കലും എഴുന്നെൽക്കാനാവാത്ത വിധം!

10 comments:

  1. ദീർഘമായ ഇടവേളയ്ക്ക് ശേഷം പുതിയ കഥ റിലീസ് ചെയ്യുന്നു .കഥയിൽ ചോദ്യമില്ല എന്നാണല്ലോ .അതുകൊണ്ട് ഈ എളിയ കഥയെ സ്വീകരിക്കുമെന്ന് കരുതുന്നു .

    ReplyDelete
  2. വായിച്ചു.
    സ്വീകരിച്ചില്ല.

    ReplyDelete
    Replies
    1. സ്വീകരിക്കാത്തതിൽ വിഷമം .എവിടെയാണ് പിഴച്ചത് എന്നറിയില്ല...എങ്കിലും വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി

      Delete
  3. എന്താണ് ശരിക്കും കഥയുടെ ധര്‍മ്മം ..! വെറും ഭോഷ്ക് അതാണീ കഥയുടെ ധര്‍മ്മം ...!

    ReplyDelete
    Replies
    1. വായനക്കാരെ രസിപ്പിക്കുക എന്ന ആത്യന്തിക ദൗത്യം പരാജയപ്പെട്ടെന്നാണോ ?എന്കിലും തുറന്ന വിമർശനങ്ങൾ ഉൾക്കൊള്ളുന്നു .നന്ദി

      Delete
  4. ഇഷ്ട്ടപെട്ടു ശരിക്കും ഇഷ്ടപ്പെട്ടു പക്ഷേ ഇവിടെയും ഇതാതെ പോയൊരു വശമുണ്ട് കഥയ്ക്ക്‌., അത് ഞാന്‍ ഒരു പ്രതികാരത്തിന്റെയെന്നു വിശ്വസിക്കുന്നു.

    ReplyDelete
    Replies
    1. ഒരാളെങ്കിലും ഇഷ്ടപ്പെട്ടുവല്ലോ .നന്ദി .

      Delete
  5. അജിത്തേട്ടന്‍റെ അഭിപ്രായത്തിനു കീഴില്‍ ഒരു ഒപ്പ്...











    ReplyDelete
    Replies
    1. വിമർശനം സ്വീകരിക്കുന്നു .നന്ദി

      Delete
  6. എഴുതിയതിനു ശേഷം നിരവധി തവണ വായിക്കുക...എന്നിട്ടു പോസ്റ്റ്‌ ചെയ്യുക...വാക്കുകള്‍ പ്രയോഗിക്കേണ്ട സ്ഥലങ്ങള്‍ വായിച്ചു ശരിയാക്കുക...അഭിപ്രായങ്ങള്‍ കണ്ട് വിഷമിക്കേണ്ട;ശരിയാകും....

    ReplyDelete

Related Posts Plugin for WordPress, Blogger...